1 2 3 4 5

Activities

അന്താരാഷ്ട്ര മയക്കു മരുന്ന് വിരുദ്ധ ദിനാചരണവും അടുത്തറിയാം ലഹരിയുടെ നിയമങ്ങൾ ജില്ലാതല ഉദ്ഘാടനവും സംഘടിപ്പിച്ചു

ജൂൺ 26 അന്താരാഷ്ട്ര മയക്കുമരുന്ന് ദിനത്തോടനുബന്ധിച്ച് പാലക്കാട് എക്സൈസ് വകുപ്പും വിമുക്തി മിഷനും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും സംയുക്തമായി ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിൽ വച്ച് "അടുത്തറിയാം ലഹരിയുടെ നിയമങ്ങൾ" പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.

More Details...

അന്താരാഷ്ട്ര മയക്കു മരുന്ന് വിരുദ്ധ ദിനാചരണവും അടുത്തറിയാം ലഹരിയുടെ നിയമങ്ങൾ ജില്ലാതല ഉദ്ഘാടനവും സംഘടിപ്പിച്ചു

ജൂൺ 26 അന്താരാഷ്ട്ര മയക്കുമരുന്ന് ദിനത്തോടനുബന്ധിച്ച് പാലക്കാട് എക്സൈസ് വകുപ്പും വിമുക്തി മിഷനും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും സംയുക്തമായി ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിൽ വച്ച് "അടുത്തറിയാം ലഹരിയുടെ നിയമങ്ങൾ" പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടുകൂടി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ജാഗ്രത സമിതികളിലൂടെ ലഹരിക്കെതിരായ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുമെന്ന് ബഹു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ. സി.കെ ചാമുണ്ണി അവർകൾ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ അറിയിച്ചു.

ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന നിങ്ങളെപ്പോലെയുള്ളവർ ലഹരിക്ക് എതിരായ പോരാട്ടങ്ങളിൽ മുന്നണി പോരാളികൾ ആവണമെന്ന് പ്രസ്തുത ചടങ്ങിൽ ബഹു. ജില്ലാ സെഷൻസ് ജഡ്ജ് ശ്രീ. അനന്ദകൃഷ്ണ നവട അവർകൾ അഭിപ്രായപെട്ടു ബഹു. സബ്ബ് ജഡ്ജ് - DLSA സെക്രട്ടറി ശ്രീ. മിഥുൻ റോയ് കെ അവർകളും വിശിഷ്ടാതിഥികളായി പങ്കെടുത്തു.

ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ Dr. എം എസ് സ്നേഹ അവർകൾ സ്വാഗതം അറിയിച്ച ചടങ്ങിൽ പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ശ്രീ. വി റോബർട്ട് അവർകൾ അദ്ധ്യക്ഷത വഹിച്ചു. സ്വാമി സ്‌നേഹാത്മാജ്ഞാന തപസി ലഹരി വിരുദ്ധ സന്ദേശം നൽകുകയും കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീ. കെ ജഗ്ജിത്ത്, മദ്യവർജന മിഷൻ സംസ്ഥാന കമ്മിറ്റി അംഗം ശ്രീ. ഖാദർ മൊയ്തീൻ, എൻഎസ്എസ് പ്രോഗ്രാം കോർഡിനേറ്റർ Dr. സൂരജ് എന്നിവർ ചടങ്ങിന് ആശംസകൾ അറിയിക്കുകയും ചെയ്തു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. പാലക്കാട് സർക്കിൾ ഇൻസ്പെക്ടർ ശ്രീ എം എഫ് സുരേഷ് ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.

തുടർന്ന് ലഹരിയുടെ നിയമങ്ങളെ കുറിച്ചും ലഹരി വസ്തുക്കൾ ഉപയോഗിച്ചാൽ ഉണ്ടാവുന്ന ശിക്ഷാ നടപടികളെ കുറിച്ചും അസിസ്റ്റൻ്റ് ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ ശ്രീ. ഷഹബാസ് എം ക്ലാസ്സ് നയിച്ചു.

നിയമാവബോധ ക്ലാസ്സിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും "ലഹരിക്കെതിരെ കയ്യൊപ്പ് ശേഖരണം", "നന്മ മരം" എന്നീ പദ്ധതികളുടെ ഉദ്ഘാടനവും ബഹു. സബ്ബ് ജഡ്ജ് - DLSA സെക്രട്ടറി ശ്രീ. മിഥുൻ റോയ് കെ അവർകൾ നിർവഹിച്ചു.

വിമുക്തി ജില്ലാ കോർഡിനേറ്റർ കുമാരി. ദൃശ്യ, പ്രിവൻ്റീസ് ഓഫീസർ (ഗ്രേഡ്) ശ്രീ. അരുൺകുമാർ, സിവിൽ എക്സൈസ് ഓഫീസർ ശ്രീ. അഭിലാഷ് കെ,എക്സൈസ് ഡ്രൈവർ ശ്രീ. കണ്ണദാസൻ എന്നിവരും എക്സൈസ് റേഞ്ച് ഓഫീസ് പാലക്കാട് & പട്ടാമ്പി എന്നിവിടങ്ങളിലെ ജീവനക്കാരും 200 ഓളം വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.